National
യു പിയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം കണ്ടെത്തി

വാരാണസി| ഞായറാഴ്ച വാരാണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറഅറിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ പ്രധാന കവാടത്തിനടുത്ത് നിന്ന് കണ്ടെത്തി. അതേസമയം, സംഭവത്തെ തുടര്‍ന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം നടത്തി.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരാഴ്ച മുമ്പാണ് യുവാവിനെ സുന്ദര്‍ലാല്‍ ആശുപത്രിയിലെ ട്രോമാ കെയറില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഞായറാഴ്ച ഇദ്ദേഹത്തെ കാണാനില്ലെന്ന് പോലീസുകാര്‍ അറിയിക്കുകയായിരുന്നുവെന്നും തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ രോഗി രക്ഷപ്പെടാന്‍ ശ്രമിച്ചതാകാമെന്നും അസുഖബാധിതരനായതിനാല്‍ മരിച്ചതാവാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ രോഗി ഒരു പ്രത്യേക സ്തലത്ത് പോയതായി കണ്ടെത്തി. തലക്ക് പരുക്കേറ്റ നിലയിലാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പിന്നീട് കൊവിഡ് പോസിറ്റാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം, ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇതേ ആശുപത്രിയിലെ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ഉത്തര്‍പ്രദേശില്‍ ഇതുവരെ 1.92 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000 പേര്‍ മരിച്ചു. നിലവില്‍ 49,000 സജീവ കേസുകള്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്