Connect with us

Saudi Arabia

കൊടും ചൂടിലും കൗതുകമുണര്‍ത്തി ജിദ്ദയില്‍ ദേശാടന പക്ഷികളെത്തി

Published

|

Last Updated

ജിദ്ദ |  കനത്ത ഉഷ്ണ സമയങ്ങളിലും കൗതുകമുണര്‍ത്തി ദേശാടന പക്ഷികളെത്തി. ഇക്കോടൂറിസം മേഖലയില്‍ പക്ഷികളുടെ പ്രിയപ്പെട്ട സ്ഥല മായി മാറിയ ജിദ്ദ കോര്‍ണിഷിലാണ് വിവിധ ഇനം പക്ഷികളുടെ സംഗമ സ്ഥല മായി മാറിയത്.നീണ്ട കഴുത്തും കാലുകളുമുള്ള വലിയ അരയന്നങ്ങള്‍, ആര്‍ട്ടിക്, യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്നെത്തിയ ഗല്ലുകള്‍, ടെര്‍ണുകള്‍, വേഡറുകള്‍, ബാലാഷിന്‍ തുടങ്ങിയ പക്ഷികളാണുള്ളത്

ജിദ്ദയിലെ തെക്കന്‍ കോര്‍ണിഷില്‍ ജൈവവൈവിധ്യങ്ങളാണ് ഉഷ്ണ സമയങ്ങളിലും ദേശാടന പക്ഷികളെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത.  കൂടാതെ മണല്‍ തീരങ്ങളിലെ ഘടന പക്ഷികളുടെ ആവാസത്തിന് കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവുമാണ്സാ. ധാരണ തണുപ്പ് കാലാവസ്ഥയിലാണ് അറേബ്യന്‍ നാടുകളിലേക്ക് എത്തിച്ചേരുക കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ് ഈ വര്‍ഷം ദേശാടന കിളികളുടെ വരവ് നേരെത്തെ തന്നെ തുടങ്ങിയത്. ഉഷ്ണ സമയങ്ങളില്‍ കോര്‍ണിഷ് സന്ദര്‍ശിക്കുന്നവര്‍ക്ക് അപൂര്‍വമായ കാഴ്ച്ചകൂടിയാണിത്

Latest