Connect with us

National

ഫോണ്‍ പാസ്‌വേഡ് കൊടുത്തില്ല; യുവതിയെ പങ്കാളി അടിച്ച് കൊന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഫോണിന്റെ പാസ്വേഡ് പറഞ്ഞുകൊടുക്കാത്തതിന് പങ്കാളി യുവതിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. 35കാരിയായ മമത ശര്‍മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി ബ്രഹ്മപാല്‍ സിങ് (39) അറസ്റ്റിലായി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

യുവതി മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ സിങ്ങുമായി അടുക്കുന്നത്. രണ്ട മാസം മുമ്പാണ് ഇരുവരും ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. മമത മറ്റൊരാളുമായി സംസാരിക്കുന്നത് സിങ്ങിലുണ്ടാക്കിയ സംശയമാണ് പ്രശ്‌നത്തിനിടയാക്കിയത്. ഫോണിന്‍െ പാസ് വേഡ് നല്‍കാന്‍ സിങ് ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെത്തുടര്‍ന്ന് യുവതിയെ സിങ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Latest