Connect with us

Covid19

ഹരിയാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരണം

Published

|

Last Updated

ചണ്ഡീഗഢ് |  കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് രോഗം സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഖട്ടാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായി ക്വാറന്റീനില്‍ പോകണമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ക്വാറന്റീനിലായിരുന്നു ഖട്ടാര്‍. കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ഖട്ടാര്‍ ക്വാറന്റീനില്‍ പോയത്.
നേരത്തെ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയ്ക്കും രണ്ട് ബി ജെ പി എം എല്‍ എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

 

Latest