Gulf
കൊവിഡ് പരിശോധനക്ക് നിരവധി കേന്ദ്രങ്ങൾ

അബുദാബി | അബുദാബിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കൊവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങൾ തുറന്നു. 50 ദിർഹമാണ് ചെലവ്. അബുദാബി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിർദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളിൽ പരിശോധനാ കേന്ദ്രങ്ങൾ തുറന്നത്.
അബുദാബിയിൽ ഗൻതൂത്തിലെ ലേസർ സ്‌ക്രീനിങ് സെന്ററിന് പുറമെ സായിദ് സ്‌പോർട്‌സ് സിറ്റിയിലും കോർണിഷിലും പരിശോധനാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ദുബൈയിൽ മിന റാശിദ്, അൽ ഖവാനീജ് എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങൾ. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരവും പ്രവൃത്തി സമയവും അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം പരിശോധനാ കേന്ദ്രങ്ങളിലെത്തി രക്ത സാമ്പിളുകൾ നൽകുകയാണ് വേണ്ടത്. മിനിറ്റുകൾക്കുള്ളിൽ ഫലം വരും. നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് 48 മണിക്കൂറിനകം അബുദാബിയിൽ പ്രവേശിക്കാം. പോസിറ്റീവ് റിസൾട്ടാണ് വരുന്നതെങ്കിൽ പി സി ആർ പരിശോധനക്ക് മൂക്കിൽ നിന്നുള്ള സ്രവമെടുക്കും. ഇതിന്റെ ഫലം വരുന്നത് വരെ ക്വാറന്റൈനിൽ കഴിയണം.
ദ്രുത പരിശോധനാ കേന്ദ്രങ്ങളുടെ സമയക്രമം:
അബുദാബി: സായിദ് സ്‌പോ ർട്‌സ് സിറ്റി, കോർണിഷ്. ശനി മുതൽ വ്യാഴം വരെ രാവിലെ 8.00 രാത്രി 8.00 വരെ.
ഗൻതൂത്ത്: ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും.
അൽ ഐൻ: അൽ ഹിലി, ശനി മുതൽ വ്യാഴം വരെ രാവിലെ 8.00 രാത്രി 8.00 വരെ.
അൽ ഹിലി വെഡിങ്ങ് ഹാൾ, ആഴ്ചയിൽ എല്ലാ ദിവസവും. രാവിലെ 10.00 രാത്രി 10.00 വരെ.
ദുബൈ: റാശിദ് പോർട്ട് ആ ഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ.
അൽ ഖവാനീജ്, ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ
മറ്റു എമിറേറ്റുകൾ
അജ്മാൻ: എമിറേറ്‌സ് ഹോസ്പിറ്റാലിറ്റി സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും.
ഷാർജ: ഗോൾഫ് ആൻഡ് ഷൂട്ടിംഗ് ക്ലബ് ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10.00 മുതൽ രാത്രി 8.00 വരെ
ഫുജൈറ: സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ
റാസ് അൽ ഖൈമ: ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ
ഗൻതൂത്ത്, അൽ ഐൻ, അജ്മാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങൾ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സിഹ) കീഴിലുമാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ പരിശോധനകൾക്കും 50 ദിർഹമാണ് ഈടാക്കുന്നത്. 5 മിനിറ്റിനകം റിസൾട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്‌ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് -19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ടെസ്റ്റിംഗ് റിസൾട്ട് ആവശ്യമുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവാദം നേടിയ ശേഷം (കുടുംബങ്ങൾക്ക് മുൻകൂർ ബുക്കിംഗ് ആവശ്യമില്ല) പരിശോധനകൾക്കായി സമീപിക്കാവുന്നതാണ്.
ബുക്കിംഗ്:
ഗൻതൂത്ത് https://ghantoot.quantlase.
അൽ ഐനിലെ അൽ ഹിലി https://hilli.quantlase.com/
എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്റർ, അജ്മാൻ https://ajman.quantlase.com/
മറ്റു കേന്ദ്രങ്ങൾ സിഹയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ സിഹ ആപ് ഉപയോഗിച്ച് മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.