Connect with us

Kerala

കേരളത്തിലെ പ്രതിപക്ഷത്തിന് 'ടി ബി ഫോബിയ'; മാത്യൂ ടി തോമസ്

Published

|

Last Updated

തിരുവനന്തപുരം |  അവിശ്വാസ പ്രമേയത്തെ, എതിര്‍ത്ത് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ജെ ഡി എസ് നേതാവ് മാത്യൂ ടി തോമസ് എം എല്‍ എ. പ്രതിപക്ഷത്തിന് “ടി ബി ഫോബിയ” (തുടര്‍ഭരണം ഉണ്ടാകുമോയെന്ന ഭയം) പിടിപ്പെട്ടിരിക്കുകയാണെന്ന് മാത്യു ടി തോമസ്. ഭയപ്പാടിലും വെപ്രാളത്തിലും എന്തൊക്കെയോ കൃത്രിമങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.

1980കളില്‍ തിരുവനന്തപുരം മൃഗശാലയില്‍ ഒരു ചിമ്പാന്‍സി കുരങ്ങിനെ കൊണ്ടുവന്നിരുന്നു. ആ ചിമ്പാന്‍സിയെ കാണാന്‍ അന്ന് മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ പോയി. സൂപ്പര്‍സ്റ്റാറിനെ കണ്ടപ്പോള്‍ ആ ചിമ്പാന്‍സി ധരിച്ചത് എന്നെപ്പോലെയാണല്ലോ ഇയാളും എന്നായിരുന്നു. അതുപോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥയും. ഞങ്ങളെപ്പോലെയാണ് നിങ്ങളും എന്ന് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ സംഭവങ്ങളുമായി താരതമ്യപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതെല്ലാം എങ്ങനെ താരതമ്യപ്പെടുത്താന്‍ കഴിയും. അവരുടെ സര്‍ക്കാര്‍ തന്നെ നിയമിച്ച ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാന്‍ പറ്റുമോ. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊതുസ്ഥലത്ത് വായിച്ചാല്‍ കൊറോണ വൈറസ് പോലും ഓടിപ്പോകുന്ന സ്ഥിതിയാണെന്നും അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുന്നതിനിടെ മാത്യു.