Connect with us

Kerala

പദവിയുടെ അന്തസ്സ് കാക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു; ചെയറില്‍ നിന്ന് മാറണമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്പീക്കര്‍ ചെയറില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭായോഗം നടക്കുമ്പോള്‍ സ്പീക്കര്‍ ചെയറില്‍ നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല.

പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നതാണ് ഭരണഘടന അനുശാസിക്കുന്നതെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അജന്‍ഡയില്‍ ഇല്ലാത്ത വിഷയമാണ് ഇതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു. സ്പീക്കര്‍ക്കെതിരായ ദുസ്സൂചനയോടെയുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest