Connect with us

Covid19

കര്‍ണാടകയിലും തമിഴ്‌നാട്ടിലും തീവ്ര കൊവിഡ് വ്യാപനം തുടരുന്നു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. പുതിയ കേസുകളുടെ എണ്ണത്തിലും മരണങ്ങളും ഇരു സംസ്ഥാനങ്ങളിലും ഉയര്‍ന്ന് നില്‍ക്കുകയാണ്. 5975 കൊവിഡ് കേസും 97 മരണവുമാണ് ഇന്ന് സംസ്ഥാനത്തുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,79,385 ആയി. ഇതില്‍ 3,19,327 പേര്‍ രോഗമുക്തി നേടി. 53,541 പേരാണ് നിലവില്‍ ചികിത്സയിലുളളത്.വൈറസ് മൂലം 6,517 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു.

5938 പുതിയ കേസുകളാണ് കര്‍ണാടകയില്‍ ഇന്നുണ്ടായത്. ഇതില്‍ 2126 കേസ് ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 2,77,814 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 189564 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. 4683 പേരാണ് കൊവിഡ് മൂലം കര്‍ണാടകയില്‍ മരിച്ചത്.

 

---- facebook comment plugin here -----

Latest