Connect with us

First Gear

പുതിയ ഇ സ്‌കൂട്ടര്‍ ഇന്ത്യയിലിറക്കി ഒകിനാവ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വിപണിയില്‍ ആര്‍30 എന്ന ഇ സ്‌കൂട്ടര്‍ ഇറക്കി ഒകിനാവ. 58,992 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. രണ്ടായിരം രൂപക്ക് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

വേഗത കുറഞ്ഞ വിഭാഗത്തിലാണ് ഈ സ്‌കൂട്ടര്‍ ഉള്‍പ്പെടുക. മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമാണ് പരമാവധി വേഗം. എടുത്തുമാറ്റാവുന്ന 1.25 കിലോവാട്ട് ലിഥിയം- അയന്‍ ബാറ്ററിയാണ് ഇതിലുള്ളത്. നാലോ അഞ്ചോ മണിക്കൂര്‍ ചെലവഴിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ പരമാവധി 60 കിലോമീറ്റര്‍ ഓടാം.

ഓട്ടോ കട്ട് ഫംഗ്ഷനോട് കൂടിയ മൈക്രോ ചാര്‍ജറും ലഭിക്കും. ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറന്റിയുണ്ട്. 250 വാട്ട് ബി എല്‍ ഡി സി മോട്ടോറിനും മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ മുപ്പതിനായിരം കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏപ്രണ്‍ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, ആലോയ് വീല്‍ തുടങ്ങിയവയാണ് പ്രത്യേകത.