Connect with us

International

ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം

Published

|

Last Updated

ലിസ്ബന്‍| ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ അവിസ്മരണീയ ഫൈനല്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് പോര്‍ച്ചുഗലിലെ ലിസ്ബനില്‍ വീറുറ്റ പോരാട്ടത്തിന് പന്ത് ഉരുളും. വേഗ ഫുട്‌ബോളിന്റെ രാജാക്കന്‍മാരയ, നിരവധി തണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട, സീസണില്‍ മിന്നും ഫോമിലുള്ള ബയേണ്‍ മ്യൂണിക്ക് ഒരു ഭാഗത്ത്. ബയേണിനേക്കാള്‍ വേഗതിയില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന, നെയ്മറും എംബാവേയുമടക്കമുള്ള ലോക ഫുട് ബോളിലെ ഇതിഹാസങ്ങള്‍ അണിനിരക്കുന്ന ഫ്രഞ്ച് പടയായ പി എസ് ജി മറുഭാഗത്ത്. മ്യൂണിക്കിനെ പോലെ ചാമ്പ്യന്‍സ് ലീഗില്‍ വലിയ പേരും പേരുമയുമില്ലെങ്കിലും കന്നി കലാശ പോരിന് വരുന്ന പി എസ് ജി ചില്ലറക്കാരല്ലെന്ന് സീണിലെ കഴിഞ്ഞ മത്സരങ്ങള്‍ അടിവരയിടുന്നു.

അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ എന്തും വിലകൊടുത്തും കന്നിക്കിരീടം ഇത്തവണ കൈക്കലാക്കുമെന്ന ഉറച്ച വാശിയിലാണ് പി എസ് ജിയുടെ പുതിയ അറബി ഉടമകള്‍. ഇതിനായി അവര്‍ പണം വാരിയെറിഞ്ഞതിന് കൈയും കണക്കുമില്ല. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. അതേ മാര്‍ജിനില്‍ ലെയ്പ്ഷിഗിനെ മറിച്ചിട്ടാണ് പി സി ജിയുടെ വരവ്. എന്നാല്‍ ക്വര്‍ട്ടറില്‍ മെസിയുടെ ബാഴ്‌സലോണയെ ഗോള്‍ മഴയില്‍ മുക്കിയ കരുത്ത് ബയേണിനുണ്ട്.

[irp]

നെയ്മര്‍, ഡി മരിയ, കീലിയന്‍ എംബാപ്പെ എന്നീ ലോകാത്തര താരങ്ങളാണ് പി എസ് ജിയുടെ കരുത്ത്. ലെവന്‍ഡോസ്‌കിക്കു പുറമെ തോമസ് മുള്ളര്‍, സെര്‍ജി നാബ്രി എന്നിവരടങ്ങിയതാണ് ബയേണിന്റെ മുന്നേറ്റനിര. ഫൈനല്‍ ജയിച്ച് കിരീടം നേടിയാല്‍ ഒരോ പി.എസ്.ജി താരത്തിനും അഞ്ച് ലക്ഷം യൂറോ ആണ് ക്ലബ് ഉടമയായ നാസര്‍ അല്‍ ഖലെഫി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം നാലര കോടി രൂപയോളും വരും ഈ തുക.
ഈ സീസണില്‍ ഇതിനകം രണ്ടു കിരീടം സ്വന്തമാക്കിയ പി എസ് ജി ചാമ്പ്യന്‍സ് ലീഗും കൂടി നേടി മൂന്നാം കിരീടം തികച്ച് ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണാക്കി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ എതിരാളി ബയേണ്‍ ആണെന്നത് സ്വപ്‌നങ്ങള്‍ക്ക് വലിയ ഒരു മലയായി നില്‍ക്കുന്നു.

Latest