Connect with us

Kerala

മോശം കാലാവസ്ഥ; പെട്ടിമുടി തിരച്ചില്‍ താത്കാലികമായി നിര്‍ത്തി

Published

|

Last Updated

മൂന്നാര്‍ | ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇനിയും കണ്ടെത്താത്തവര്‍ക്കായി നടക്കുന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തി. മോശം കാലാവസ്ഥയില്‍ വനമേഖലയില്‍ തിരച്ചില്‍ നടത്താനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിയത്. മൂന്നാറില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
നാളെ പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ന്നുള്ള തിരച്ചില്‍ ഏത് രീതിയില്‍ വേണമെന്ന രൂപരേഖ തയ്യാറാക്കും. ഇതിന് ശേഷമാകും തിരച്ചില്‍ പുനഃരാരംഭിക്കുക. ദുരന്തത്തില്‍പ്പെട്ട അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

 

 

---- facebook comment plugin here -----

Latest