Covid19
കൊവിഡ്: താനെയില്‍ മാത്രം ഇതുവരെ 3240 പേര്‍ മരിച്ചതായി സര്‍ക്കാര്‍

താനെ| മഹാരാഷട്രയിലെ താനെ ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് സര്‍ക്കാര്‍. ഇന്നലെ മാത്രം ഇവിടെ 1,284 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ താനെ ജില്ലയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,884 കവിഞ്ഞു. ശനിയാഴ്ച മാത്രം ഇവിടെ 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,240 ആയതായി സര്‍ക്കാര്‍ പറയുന്നു.
ജില്ലയിലെ കല്യാണ്‍ നഗരത്തില്‍ മാത്രം ഇതുവരെ 26,405 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. താനെ സിറ്റിയല്‍ 24,329 ഉം നവി മുംബൈയില്‍ 23,005 ഉം മിറ ഭയന്ദറില്‍ 11,519 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി മഹാരാഷട്ര സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കല്യാണില്‍ മാത്രം പത്ത് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ താനെയില്‍ 12,733 പേര്‍ ചികിത്സയിലുണ്ട്. 97,911 പേര്‍ രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 85.97 ശതമാനമാണ്. മരണനിരക്ക് 2.85 ശതമാനവുമാണ്. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് കേസിലെ 16.94 ശതമാനവും താനെ ജില്ലയിലാണ്. 14.73 ശതമാനം മരണവുംഈ ജില്ലയില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ കൂട്ടിചേര്‍ത്തു.