Connect with us

Kerala

മദ്യത്തില്‍ മയക്ക് ഗുളിക കലര്‍ത്തി കവര്‍ച്ച; പിടിയിലായത് വലിയ ക്വട്ടേഷന്‍ സംഘം

Published

|

Last Updated

കൊച്ചി | മദ്യത്തില്‍ മയക്ക് ഗുളിക കലര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പിടിയിലായവരില്‍ കൊലപാതകം അടക്കം നടത്തുന്ന വലിയ ക്വട്ടേഷന്‍ സംഘം. കൊച്ചി മെട്രോ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി സന്തോഷിനെ മദ്യം നല്‍കി ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കൊലക്കേസില്‍ വരെ പ്രതികളായ വലിയ ക്വട്ടേഷന്‍ സംഘം കുടുങ്ങിയത്. അടൂര്‍ സ്വദേശി ജാങ്കോ എന്നു വിളിക്കുന്ന അനൂപ് (30), നൂറനാട് സ്വദേശികളായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് (26), ശ്യം (24), വിഴിഞ്ഞം പുല്ലൂര്‍ക്കോണം സ്വദേശി ആമ്പല്‍ എന്ന് വിളിക്കുന്ന മുഹമ്മദ് യുസുഫ് (25), തൃശൂര്‍ കല്ലൂര്‍ സ്വദേശി മാടപ്രാവ് എന്നു വിളിക്കുന്ന അനൂപ് (33), എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം ഒമ്പതിന് ഒരു ക്വാട്ടേഷന് പരിപാടിക്കായി തൃശൂര്‍ പോകും വഴി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ തങ്ങിയ സമയത്താണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇതേ ലോഡ്ജിലുണ്ടായിരുന്ന സന്തോഷുമായി പരിചയപ്പെട്ട പ്രതികള്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ സന്തോഷ് റിയാതെ മദ്യത്തില്‍ മയക്ക് ഗുളിക കലര്‍ത്തിയ ശേഷം നല്‍കുകയായിരുന്നു. തുടര്‍ന്ന് സന്തോഷിന്റെ എട്ടു പവന്‍ വരുന്ന സ്വര്‍ണ മാലയും, ആറു പവന്‍ വരുന്ന വളയും മോതിരവും കൈക്കലാക്കി മുങ്ങുകയായിരുന്നു. പിന്നീട് ആഭരണങ്ങള്‍ തിരിച്ചു കൊടുക്കാം എന്നു പറഞ്ഞു ചെങ്ങന്നൂരില്‍ വിളിച്ചു വരുത്തിയ ശേഷം കഴുത്തില്‍ കത്തിവെച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുകയും വിവരം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്ന് ഭീഷണി പെടുത്തുകയും ചെയ്തതായാണ് പരാതിയിലുണ്ടായയത്.

 

 

Latest