Techno
സെക്കന്‍ഡില്‍ 178 ടി ബി; ഇതാണ് ലോകത്തെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ്

ലണ്ടന്‍ | ലോകത്തെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് പരീക്ഷിച്ച് റെക്കോര്‍ഡിട്ട് ഗവേഷകര്‍. സെക്കന്‍ഡില്‍ 178 ടെറാബിറ്റ് അഥവാ 1.78 ലക്ഷം ജിബിയാണ് ഗവേഷകര്‍ പരീക്ഷിച്ചത്. ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഈ റെക്കോര്‍ഡിന് പിന്നില്‍.
റോയല്‍ അക്കാദമി ഓഫ് എന്‍ജിനീയറിംഗ്, എക്സ്റ്റീര, കിഡ്ഡി റിസര്‍ച്ചില്‍ നിന്നുള്ള ഡോ.ലിഡിയ ഗാള്‍ഡിനോ ആണ് പ്രൊജക്ട് സംഘടിപ്പിച്ചത്. നേരത്തേ ആസ്‌ത്രേലിയയിലായിരുന്നു വേഗം കൂടിയ ഇന്റര്‍നെറ്റ് രേഖപ്പെടുത്തിയത്. സെക്കന്‍ഡില്‍ 44.2 ടി ബിയാണ് അന്ന് പരീക്ഷിച്ചത്.
ഇതിനേക്കാള്‍ നാല് മടങ്ങ് വേഗതയാണ് ലണ്ടനിലെ ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്തത്. 178 ടിബിപിഎസ് എന്ന വേഗത കൊണ്ട് അര്‍ഥമാക്കുന്നത് ഒരു സെക്കന്‍ഡില്‍ നെറ്റ്ഫ്ളിക്‌സിലെ എല്ലാം ഡൗണ്‍ലോഡ് ചെയ്യാം എന്നാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത സെക്കന്‍ഡില്‍ രണ്ട് എം ബിയാണ്.