Connect with us

International

ലോകത്ത് ഇതുവരെ 23.096,646 കൊവിഡ് ബാധിതര്‍; മരണം എട്ട് ലക്ഷം പിന്നിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | ആഗോളതലത്തില്‍ കൊവിഡ് മരണങ്ങള്‍ എട്ടു ലക്ഷം പിന്നിട്ടു. 802,318 പേര്‍ക്കാണ് മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ്് കണക്കുകള്‍. ലോകത്ത് ഇതുവരെ 23,096,646 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.അതേ സമയം 15,688,639 പേര്‍ക്ക് രോഗമുക്തി നേടാനായി .ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കോളംബിയ, സ്‌പെയിന്‍, ചിലി എന്നിവയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍.

അമേരിക്ക-5,795,337, ബ്രസീല്‍-3,536,488, ഇന്ത്യ-2,973,368, റഷ്യ-946,976, ദക്ഷിണാഫ്രിക്ക-603,338, പെറു-567,059, മെക്‌സിക്കോ-543,806, കോളംബിയ-522,138, സ്‌പെയിന്‍-407,879, ചിലി-393,769 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ്. അമേരിക്ക-179,153, ബ്രസീല്‍-113,454, ഇന്ത്യ-55,928, റഷ്യ-16,189, ദക്ഷിണാഫ്രിക്ക-12,843, പെറു-27,034, മെക്‌സിക്കോ-59,106, കോളംബിയ-16,568, സ്‌പെയിന്‍-28,838, ചിലി-10,723.

ഇറാന്‍, അര്‍ജന്റീന, ബ്രിട്ടന്‍, സഊദി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ആറ് രാജ്യങ്ങളില്‍ കൊവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. 10 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളല്‍ കൊവിഡ് രോഗികള്‍ ഉണ്ട്.

Latest