Connect with us

National

മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ കമ്മീഷണര്‍ അശോക് ലവാസ രാജിവച്ച് ഒഴിയുന്ന ആഗസ്റ്റ് 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്കിന്റെ (എ ഡി ബി) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കാനാണ് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചത്.

2018 ജനുവരി 23നാണ് ലവാസ തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായത്. രണ്ടു വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുമ്പോള്‍ ആ പദവിയിലെത്തേണ്ട മുതിര്‍ന്ന കമ്മീഷണറായിരുന്നു ലവാസ. എന്നാല്‍, ലവാസ ആ പദവിയിലേക്കു വരുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കരുക്കള്‍ നീക്കിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ ആറു പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ നടപടിയെടുക്കേണ്ടെന്ന കമ്മീഷന്‍ തീരുമാനത്തോടു ലവാസ വിയോജിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Latest