Connect with us

Covid19

കൊവിഡ്; സഊദിയില്‍ 24 മണിക്കൂറിനിടെ 32 മരണം, 1,213 പേര്‍ക്ക് പുതുതായി രോഗം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 32 കൊവിഡ് ബാധിതര്‍ മരിക്കുകയും 1,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,591 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
മക്ക, ഹാഇല്‍- (അഞ്ചു വീതം), റിയാദ്,അല്‍-ഹുഫൂഫ് (നാലു വീതം), ഹഫര്‍ അല്‍ ബാത്തിന്‍, സബിയ (രണ്ടു വീതം), ജിദ്ദ, ജിസാന്‍, തബൂക്ക്, അല്‍ മുബറസ്, അറാര്‍, സാംത, അബൂഅരിഷ്, സകാക, അല്‍ ദര്‍ബ്, അല്‍ഖവിയ്യ (ഒന്നു വീതം) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,580 ആയി.

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം കൂടുതല്‍ പേര്‍ മരിച്ചത് റിയാദ് (907), ജിദ്ദ (769), മക്ക (614), ഹുഫൂഫ് (186), ത്വാഇഫ് (159), മദീന (125), ദമ്മാം (115), ബുറൈദ (66), തബൂക്ക് (56), അറാര്‍ (47), ജീസാന്‍ (41), ഹഫര്‍ അല്‍ബാത്വിന്‍ (36), മുബറസ് (36), ഹാഇല്‍ (34), ഖത്വീഫ് (26), മഹായില്‍ (26), സബ്യ (24) എന്നീ പ്രദേശങ്ങളിലാണ് എന്നിവിടങ്ങളിലാണ്.

വെള്ളിയാഴ്ച 62,413 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 4563,517 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 24,539 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,675 പേരുടെ നില ഗുരുതരമാണ്. രോഗമുക്തി നേടിയവരുടെ നിരക്ക് 90.8 ശതമാനത്തിലെത്തി.