Connect with us

Oddnews

നടുക്കടലില്‍ തിമിംഗലത്തിന് പുറത്തുകയറി സഞ്ചരിച്ച് യുവാവ്

Published

|

Last Updated

ലണ്ടന്‍ | നടുക്കടലില്‍ തിമിംഗലത്തിന്റെ പുറത്തേക്ക് എടുത്തുചാടി അതിനൊപ്പം സഞ്ചരിക്കുന്ന യുവാവിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സഊദി അറേബ്യയിലെ യാംബുവിലാണ് സംഭവം. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയ്ല്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ബോട്ടിലാണ് യുവാവ് അടങ്ങുന്ന സംഘം നടുക്കടലിലെത്തിയത്. ബോട്ടിന്റെ വശത്തിരുന്ന് സ്രാവും തിമിംഗലവും അടുത്തേക്ക് വരുന്നത് ഇവര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് ഒരു തിമിംഗലം ബോട്ടിനടുത്തേക്ക് വന്നപ്പോള്‍ ഒരാള്‍ ഇതിന്റെ പുറത്തേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് അതിന്റെ ചിറകില്‍ പിടിച്ച് കുറേനേരം സഞ്ചരിച്ചു. ചെങ്കടലിലായിരുന്നു സംഭവം.

സാകി അല്‍ സബാഹി എന്നയാളാണ് തിമിംഗലത്തിന്റെ പുറത്ത് കിടന്ന് സഞ്ചരിച്ചത്. “ശ്രദ്ധിക്കൂ, അത് നിന്നെ വിഴുങ്ങു”മെന്ന് കൂട്ടിത്തിലൊരാള്‍ വിളിച്ചുപറയുന്നുണ്ട്. ആദ്യം സ്‌നാപ് ചാറ്റിലും പിന്നീട് ട്വിറ്ററിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. വീഡിയോ കാണാം:

 

Latest