Kasargod
വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് മകനും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവും മരിച്ചു

കാസര്‍കോട് | മഞ്ചേശ്വരത്ത് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂർ ബോളന്തകോളിയിലെ വിജയ(32) മകൻ ആശ്രയ് (6) എന്നിവരാണ് മരിച്ചത്.
ആദ്യം മകൻ ലൈനിൽ തട്ടി ഷോക്കേറ്റ് വീണതോടെ വിജയ മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇവരും ഷോക്കേറ്റ് വീഴുകയായിരുന്നു.
അയൽപക്കത്തുള്ളവർ വന്ന് രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
---- facebook comment plugin here -----