Connect with us

Kerala

കായംകുളത്ത് സി പി എം പ്രാദേശിക നേതാവിനെ കൊന്ന കേസിലെ രണ്ടാം പ്രതിയും പിടിയില്‍

Published

|

Last Updated

ആലപ്പുഴ |  കായംകുളത്ത് സി പി എം പ്രാദേശിക നേതാവ് സിയാദിനെ (35) കഠാരകൊണ്ട് കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതി ഷഫീഖ് പിടിയില്‍. ഒന്നാം പ്രതി മുജീബ്, മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിയാദിനെ കൊലപ്പെടിയ ശേഷം മറ്റൊരു സംഘര്‍ഷത്തില്‍ പെട്ട മുജീബിന് തോളില്‍ വെട്ടേറ്റിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിച്ചു. മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വെച്ചതിനുമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. എം എസ് എം സ്‌കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതായി സി പി എം ആരോപിക്കുന്നു.

 

 

Latest