Connect with us

Covid19

റഷ്യ 40,000 പേരില്‍ ഒരുമിച്ച് കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നു

Published

|

Last Updated

മോസ്‌കോ | രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടിയെടുക്കുന്നതിനായി റഷ്യ 40,000 പേരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നു. ഈ പരീക്ഷണം കൂടി പൂര്‍ത്തിയായാല്‍ രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. കൊവിഡിനെതിരെ ലോകത്ത് ആദ്യമായി വികസിപ്പിച്ച വാക്‌സിനാണ് റഷ്യയുടേത്. ഇതിന്റെ പരീക്ഷണ പൂര്‍ത്തീകരണങ്ങളെക്കുറിച്ചെല്ലാം പല ആരോഗ്യ പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിട്ടഉണ്ടെങ്കിലും കുറ്റമറ്റ രീതിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചെതെന്നാണ് റഷ്യയുടെ അവകാശവാദം.

ലോകത്തിലെ ആദ്യത്തെ വാക്സിന് ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനെ ഓര്‍മിപ്പിക്കുന്ന സ്പുട്നിക് അഞ്ച്എന്നാണ് റഷ്യ പേരിട്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ലോകത്ത് ആദ്യമായി ഒരു രാജ്യം വിജയകരമായി കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്.വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

Latest