ഐ സി യുവില്‍ വെച്ച് കൊവിഡ് രോഗിയുടെ മിന്നുകെട്ട്

Posted on: August 20, 2020 6:24 pm | Last updated: August 20, 2020 at 6:26 pm

ടെക്‌സാസ് | കൊവിഡ്- 19 ബാധിച്ച് ഐ സി യുവില്‍ കഴിയുന്ന രോഗിയുടെ വിവാഹം നടത്തി ആശുപത്രി അധികൃതരും സുഹൃത്തുക്കളും. ടെക്‌സാസില്‍ സാന്‍ അന്റോണിയോസ് മെത്തഡിസ്റ്റ് ആശുപത്രിയിലെ ഐ സി യു ആണ് അപൂര്‍വ മിന്നുകെട്ടിന് സാക്ഷിയായത്. കൊവിഡ് ബാധിച്ച് ഐ സി യുവില്‍ കഴിയുന്ന കാര്‍ലോസ് മൂണിച്ചിന്റെയും ഗ്രേസിന്റെയും വിവാഹമാണ് നടന്നത്.

അടുത്ത ബന്ധുക്കളാണ് മിന്നുകെട്ടിന് സാക്ഷികളായത്. വിവാഹം നിശ്ചയിച്ച അതേ ആഴ്ചയാണ് കാര്‍ലോസിന് കൊവിഡ് ബാധിച്ചത്. കൊവിഡ് കാരണം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വിവാഹം പെട്ടെന്ന് നടത്തിയത്. കാര്‍ലോസിന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നു ലക്ഷ്യം.

വിവാഹം ആശുപത്രിക്കിടക്കയില്‍ വെച്ച് നടത്താമെന്ന് കാര്‍ലോസിനെ പരിചരിക്കുന്ന നഴ്‌സ് ആണ് അഭിപ്രായപ്പെട്ടത്. വധൂവരന്മാര്‍ വിവാഹ വസ്ത്രത്തില്‍ മിന്നുകെട്ടുന്ന ഹൃദയഭേദക വീഡിയോ ആശുപത്രി അധികൃതര്‍ പുറത്തുവിടുകയായിരുന്നു. കാര്‍ലോസിന്റെ ആരോഗ്യനിലയില്‍ മെച്ചമുണ്ടാകുന്നതിന്റെ സൂചനകള്‍ കണ്ടുവരുന്നുണ്ട്.

ALSO READ  ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 78,761 കൊവിഡ് കേസുകള്‍; ലോകത്ത് ആദ്യം