Connect with us

First Gear

20 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ മൈലേജ്; ടെസ്ലക്ക് കടുത്ത വെല്ലുവിളിയുമായി ഈ കാര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പുതിയ മോഡല്‍ ഇറക്കി ലൂസിഡ് മോട്ടോഴ്‌സ് കമ്പനി. 20 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടുന്ന ലൂസിഡ് എയര്‍ എന്ന കാറാണ് കമ്പനി ഇറക്കിയത്.

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 830 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാര്‍ജ് പൂര്‍ണമായും കഴിഞ്ഞാലും വീണ്ടും ചാര്‍ജ് ചെയ്താല്‍ മിനുട്ടുകള്‍ക്കകം കാര്‍ സജ്ജമാകും. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ഓടുമെന്നതും വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതും ലൂസിഡ് എയറിന്റെ പ്രത്യേകതയാണ്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് 2.5 സെക്കന്‍ഡ് മതി. ഇലക്ട്രിക് വാഹന വിപണിയിലെ മുന്‍നിരക്കാരായ ടെസ്ലക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് ലൂസിഡ് എയര്‍ വരിക. ടെസ്ലയടക്കം അധിക ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളും 250 കിലോവാട്ട് വൈദ്യുത വിതരണമാണ് വാഹനത്തില്‍ സജ്ജീകരിക്കുക. കൂടിയത് 270 കിലോവാട്ടാണ്. എന്നാല്‍ ലൂസിഡിന്റെത് 300 കിലോവാട്ടാണ്.

Latest