Connect with us

Gulf

മികച്ച ഗുണനിലവാരത്തിനുള്ള യൂറോപ്യന്‍ അവാര്‍ഡ് സഊദി അറേബ്യക്ക്

Published

|

Last Updated

റിയാദ് | മികച്ച ഗുണനിലവാരത്തിനുള്ള ഈ വര്‍ഷത്തെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റ അവാര്‍ഡ് സഊദി സര്‍ക്കാര്‍ ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സ് (ഗസ്റ്റ്) നേടി. നികുതിദായകര്‍ക്ക് സകാത്തിന്റെയും നികുതി സേവനങ്ങളുടെയും മികച്ച സേവനങ്ങള്‍ നല്‍കിയതിലൂടെ അതോറിറ്റിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്തതോടെ സാമ്പത്തിക രംഗത്ത് കൂടുതല്‍ വളര്‍ച്ചയുണ്ടായതായും തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും ഗസ്റ്റ് ഗവര്‍ണര്‍ സുഹൈല്‍ ബിന്‍ മുഹമ്മദ് അബാന്‍മി പറഞ്ഞു.

ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും മികച്ച ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അവാര്‍ഡും “ഗസ്റ്റിന്” ലഭിച്ചിരുന്നു.