National
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ നൂറിലധികം മരണം

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 5795 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. ഇതുവരെ 3,55,449 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 116 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 6123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. നിലവില്‍ 53,155 രോഗികളാണ് ചികിത്സയിലുള്ളത്. ഇന്ന് 6,384 പേര്‍ രോഗമുക്തരായി
---- facebook comment plugin here -----