Connect with us

Health

കടുത്ത ജലദോഷത്തില്‍ നിന്ന് വ്യത്യസ്തമാണ് കൊറോണവൈറസ് പിടിപെട്ടാല്‍ ഗന്ധം നഷ്ടപ്പെടുകയെന്ന് ഗവേഷകര്‍

Published

|

Last Updated

പാരീസ് | കടുത്ത ജലദോഷം പിടിപെട്ടാല്‍ മൂക്കടപ്പുണ്ടാകുകയും മണക്കാനുള്ള ശേഷി പലപ്പോഴും നഷ്ടപ്പെടുകയും ചെയ്യും. കൊറോണവൈറസ് പിടിപെട്ടാലും ഗന്ധം നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, ഇവ രണ്ടും വലിയ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യൂറോപ്യന്‍ ഗവേഷകര്‍.

പലരും ഇതുരണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യാറുണ്ട്. കൊവിഡ് ബാധിച്ചവര്‍ക്ക് വളരെ പെട്ടെന്നാണ് ഗന്ധം നഷ്ടപ്പെടുക. മാത്രമല്ല, രൂക്ഷമായ നിലയിലായിരിക്കും ഇവര്‍ക്ക് ഗന്ധം നഷ്ടപ്പെടുക. ഇവര്‍ക്ക് മൂക്ക് അടഞ്ഞ രീതിയിലോ മൂക്കൊലിപ്പോ ഉണ്ടാകില്ല. കൊവിഡ് ബാധിച്ച അധിക പേര്‍ക്കും സുഗമമായി ശ്വസിക്കാനുമാകും.

രുചി അറിയാനും കൊവിഡ് രോഗികള്‍ക്ക് സാധിക്കില്ല. ചവര്‍പ്പോ പുളിയോ തമ്മില്‍ വ്യത്യാസം പറയാന്‍ ഇവര്‍ക്കാകില്ല. മണം പിടിക്കാന്‍ തീരെ സാധിക്കുകയുമില്ല.  ഗന്ധം, രുചി എന്നിവ നല്‍കുന്ന കോശങ്ങളെ വൈറസ് ബാധിക്കുന്നതിനാലാണിത്. റിനോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.