Connect with us

Techno

യോഗാ സ്ലിമ്മില്‍ അഞ്ച് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് ലെനോവൊ

Published

|

Last Updated

ന്യൂഡല്‍ഹി | യോഗാ സീരീസില്‍ അഞ്ച് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ ഇറക്കി ലെനോവൊ. ലെനോവൊ യോഗാ സ്ലിം 7ഐ (13 ഇഞ്ച്), ലെനോവൊ യോഗാ സ്ലിം 7ഐ പ്രോ (14 ഇഞ്ച്), 2-ഇന്‍-1 ലെനോവൊ യോഗാ 7ഐ, ലെനോവൊ യോഗാ സ്ലിം 7 പ്രോ, ലെനോവൊ യോഗാ 6 എന്നീ മോഡലുകളാണ് ഇറക്കിയത്.

അടുത്ത തലമുറ ഇന്റല്‍ സി പി യു, എ എം ഡി റൈസണ്‍ 4000 സീരീസ് മൊബൈല്‍ പ്രൊസസ്സറുകള്‍, ലെനോവൊ സ്മാര്‍ട്ട് അസിസ്റ്റ്, സൂപര്‍ റെസല്യൂഷന്‍, വൈ ഫൈ 6 അടക്കമുള്ള സവിശേഷതകളോടെയാണ് ഇവ ഇറങ്ങിയത്.

13 ഇഞ്ച് ലെനോവൊ യോഗ സ്ലിം 7ഐക്ക് 89,200 രൂപയും 14 ഇഞ്ച് യോഗ സ്ലിം 7ഐ പ്രോക്ക് 80300 രൂപയുമാണ് വില. നവംബറിലാണ് ഇവയുടെ വില്‍പ്പന ആരംഭിക്കുക. 14 ഇഞ്ച് യോഗ സ്ലിം 7 പ്രോക്ക് 71400 രൂപയാകും. ഈ മോഡല്‍ ഈ മാസം വിപണിയിലെത്തും.

14 ഇഞ്ച് യോഗ 7ഐക്ക് 999 യൂറോയാകും. 15.6 ഇഞ്ച് മോഡല്‍ 98100 രൂപ മുതലാണ് ആരംഭിക്കുക. നവംബറിലാണ് ഇവ വില്‍പ്പനക്കെത്തുക. 13.3 ഇഞ്ച് യോഗ 6ന് 899 യൂറോയാകും. ഒക്ടോബറില്‍ വില്‍പ്പനക്കെത്തും.

Latest