Connect with us

Kerala

ഉത്രവധക്കേസ്: സൂരജിന്റെ പിതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Published

|

Last Updated

കൊച്ചി | കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണവും സ്്വത്തും തട്ടിയെടുക്കാനാണ് ഇത്തരമൊരു കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.

രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിരിക്കുന്നത്.

Latest