International
ഇന്തോനേഷ്യയിൽ ശക്തമായ ഇരട്ട ഭൂചലനം

ജക്കാർത്ത| ഇന്തോനേഷ്യയിലെ ജക്കാർത്തക്ക് സമീപം സുമാത്ര ദ്വീപിൽ ഇന്ന് രാവിലെ ശക്തമായ രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8,6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ആറ് മിനുട്ട് വ്യത്യാസത്തിനിടെയാണുണ്ടായത്. ജക്കാർത്തയിൽ നിന്ന് 623 കിലോമീറ്റർ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറായി 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. എന്നാൽ എവിടെയും അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് യു എസ് ജി എസ് കൂട്ടിച്ചേർത്തു.
2018ൽ ഉണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ സുനാമിയും കാരണം സുലവേസി ദ്വീപിൽ 4,300ൽ അധികം ആളുകൾ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----