Covid19
ലോകത്തെ കൊവിഡ് മരണം എട്ട് ലക്ഷത്തോട് അടുക്കുന്നു

വാഷിംഗ്ടണ്‍ | മഹാമാരിയായ കൊവിഡ് 19 വൈറസിന്റെ വ്യാപനം ലോകത്ത് തീവ്രവമായി തുടരുന്നു. ഇതിനകം 7,84,242ആയി പേരുടെ ജീവനാണ് വൈറസ് എടുത്തത്. ലോകത്ത് ഒരു മഹാമാരി മൂലവും ഇത്ര നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതായി നടക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനച്ചിന് കാര്യമായ കുറവുണ്ടായിട്ടില്ല. ഇതിനകം 2.23 കോടി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 22,301,530 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 15,043,265 പേര്‍ക്ക് രോഗമുക്തി നേടാനായി.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയുംവിധമാണ്. അമേരിക്ക- 5,655,974, ബ്രസീല്‍- 3,411,872, ഇന്ത്യ- 2,766,626, റഷ്യ- 932,493, ദക്ഷിണാഫ്രിക്ക- 592,144, പെറു- 549,321, മെക്‌സിക്കോ- 531,239, കൊളംബിയ- 489,122, ചിലി- 388,855, സ്‌പെയിന്‍- 384,270. ഇവടങ്ങിലെ മരണ നിരക്ക് . അമേരിക്ക- 175,074, ബ്രസീല്‍- 110,019, ഇന്ത്യ- 53,014, റഷ്യ- 15,872, ദക്ഷിണാഫ്രിക്ക- 12,264, പെറു- 26,658, മെക്‌സിക്കോ- 57,774, കൊളംബിയ- 15,619, ചിലി- 10,546, സ്‌പെയിന്‍- 28,670 എന്നിങ്ങനെയാണ്.