Covid19
കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ആവശ്യമില്ല; ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ

തിരുവനന്തപുരം | കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്നും ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രം മതിയെന്നും സർക്കാർ ഹെെക്കോടതിയിൽ. ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്നമില്ലെന്ന് ഹെെക്കോടതിയും വ്യക്തമാക്കി. ഫോണ്‍വിളികള്‍ പോലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് കോടതി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
വ്യക്തികളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ നിന്ന് പോലീസിനെ വിലക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ രോഗികളുടെ ഫോണ്‍ വിളി വിശദാംശങ്ങളല്ല സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തലാണ് പോലീസ് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. പോലീസ് നടപടിയില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ഇന്റലിന്‍ജന്‍സ് എ ഡി ജി പി ആയിരുന്നു വിവിധ മൊബൈല്‍ സേവനദാതാക്കള്‍ക്കു കൊവിഡ് രോഗികളുടെ ഫോണ്‍ വിളി വിശദാംശം കൈമാറണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.