Covid19
ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രിക്ക് കൊവിഡ്

ലഖ്‌നോ | ഉത്തര്‍പ്രദേശ് ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അതുല്‍ ഗാര്‍ഗിനു കൊവിഡ്. അതുല്‍ ഗാര്‍ഗ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സന്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു.
ആഗസ്റ്റ് 15ന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. തിങ്കളാഴ്ച നടത്തിയ തുടര്‍പരിശോധനയില്‍ ഫലം പോസിറ്റീവാകുകയായിരുന്നു. ആഗസറ്റ് 16നും 18നും ഇടയില്‍ താനുമായി ബന്ധപ്പെട്ട ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തേ, യു പി മന്ത്രിമാരായ കമല്‍ റാണു വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.
---- facebook comment plugin here -----