Connect with us

National

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും സമൂഹ മാധ്യമ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സിഐഎസ്എഫിന് പിന്നാലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും സമൂഹ മാധ്യമ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സമൂഹ മാധ്യമങ്ങളില്‍ ജവാന്മാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമായിരിക്കുമന്ന് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നു.

ജോലിയെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ഗോസിപ്പുകള്‍ ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലക്ക് അംഗീകരിക്കപ്പെടാനാവാത്ത വംശീയ അധിക്ഷേപങ്ങള്‍, വ്യക്തിപരമായി അപമാനിക്കല്‍, അശ്ലീലത പ്രചരിപ്പിക്കല്‍ തുടങ്ങിയവ സമൂഹമാധ്യമങ്ങളില്‍ പാടില്ല. യൂനിഫോമിലുള്ളതോ ഐഡന്റിറ്റി കാര്‍ഡ് ധരിച്ചതോ ആയ പ്രൊഫൈല്‍ ചിത്രങ്ങള്‍ നല്‍കരുത്, ഗവണ്‍മെന്റ് നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ല, രാഷ്ട്രീയ പരമോ, മതപരമോ ആയ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ല, സര്‍ക്കാര്‍ ചിഹ്നങ്ങള്‍ പോസ്റ്റില്‍ വെക്കരുത്, തുടങ്ങിയ നിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടത്തിലുണ്ട്.

ജവാന്മാരുമായി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പാക് രഹസ്യാന്വേഷണ വിഭാഗം ബന്ധം പുലര്‍ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. സൈനികരെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാരവൃത്തിയില്‍ നിന്നും സംരക്ഷികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest