Connect with us

Kerala

കൗണ്‍സിലര്‍ക്ക് കൊവിഡ്; കൊച്ചി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊച്ചി | ഒരു കൗണ്‍സിലര്‍ക്കു കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കൊച്ചി നഗരസഭയില്‍ ജാഗ്രത. ഇതിന്റെ ഭാഗമായി മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. നഗരസഭ കൗണ്‍സില്‍ യോഗം 21നു ചേരാനിരിക്കെയാണു കൗണ്‍സിലര്‍ക്കു രോഗം കണ്ടെത്തിയിരിക്കുന്നത്. പള്ളുരുത്തി മേഖലയില്‍ നിന്നുള്ള കൗണ്‍സിലര്‍ക്കാണ് രോഗം.

അതേ സമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോര്‍പ്പറേഷന്‍ ഹാളില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൗണ്‍സിലര്‍ക്ക് തന്നെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യോഗം നടക്കാനുള്ള സാധ്യത വിരളമാണ്. രോഗം ബാധിച്ച കൗണ്‍സിലര്‍ കഴിഞ്ഞ ദിവസങ്ങളിലും കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയിരുന്നതായാണ് അറിയുന്നത്.