Connect with us

National

യമുന കനാല്‍ പദ്ധതി പൂര്‍ത്തിയായാല്‍ പഞ്ചാബ് കത്തും: മുന്നറിയിപ്പുമായി അമരിന്ദര്‍ സിംഗ്

Published

|

Last Updated

ഛണ്ഡീഗഢ് | യമുന കനാല്‍ പദ്ധതി പൂര്‍ത്തിയാക്കി ഹരിയാനക്ക് ജലം നല്‍കണ്ട സാഹചര്യം ഉണ്ടായാല്‍ പഞ്ചാബ കത്തുമെന്ന മുന്നറിയിപ്പുമായി മുഖയമന്ത്രി അമരീന്ദര്‍ സിംഗ്. ഇത് പഞ്ചാബില്‍ കലാപത്തിന് വഴിയൊരുക്കുമെന്നും അതിനാല്‍ ഈ പ്രശ്‌നം ദേശസുരക്ഷയെ ബാധിക്കുന്ന വിഷമായി കേന്ദ്രം പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് സത്‌ലജ് – യമുന ജല തര്‍ക്കം സംബന്ധിച്ച് പഞ്ചാബ് ഹരിയാന മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമരീന്ദര്‍ സിങ് നിലപാട് വ്യക്തമാക്കിയത്. കനാല്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനമെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഹരിയാനയും രാജസ്ഥാനും ഈ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും സിങ് പറഞ്ഞു.

1982ല്‍ തുടങ്ങിയ കനാല്‍ നിര്‍മാണമാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം മൂലം നീളുന്നത്. ഹരിയാന അവരുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ജലം പങ്കുവെയ്ക്കാന്‍ തയ്യാറല്ലെന്നാണ് പഞ്ചാബിന്റെ നിലപാട്. 85 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞു. മൂന്നാഴ്ചക്കം പ്രശ്‌നം പരിഹരിക്കണമെന്ന് ജൂലൈ 28ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Latest