Connect with us

National

മതവികാരം വ്രണപ്പെടുത്തിയതിന് മുതിര്‍ന്ന ഫേസ്ബുക്ക് ഉദ്യോഗസ്ഥക്ക് എതിരെ കേസ്

Published

|

Last Updated

റായ്പൂര്‍ | മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഫേസ്ബുക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥക്കും രണ്ട് ഉപയോക്താക്കള്‍ക്കുമെന്നതിരെ കേസെടുത്തു. റായ്പൂരിലെ മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരി നല്‍കിയ പരാതിയില്‍ ഫേസ്ബുക്ക് എക്‌സിക്യുട്ടീവ് ഇന്ത്യ സൗത്ത് ആര്‍ന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ്, ഛത്തിസ്ഗഢിലെ മുഗേലി സ്വദേശി രാം സാഹു, മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശി വിവേക് സിന്‍ഹ എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെ തനിക്ക് എതിരെ വധഭീഷണി ഉയരുന്നുവെന്ന പരാതിയിലാണ് നടപടി.

ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്യാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് പക്ഷപാതിത്വപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത അവേശ് തിവാരി ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് എതിരെ ആക്രമണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Latest