Connect with us

Kerala

അവിശ്വാസ പ്രമേയം ചര്‍ച്ചക്ക്; സ്പീക്കര്‍ക്ക് എതിരായ പ്രമേയത്തിന് അനുമതിയില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി. എന്നാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ല. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് വിശദീകരണം.
സര്‍ക്കാറിനെതിരെ വി ഡി സതീശന്‍ എം എല്‍ എ സമര്‍പ്പിച്ച നോട്ടീസിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച. നാല് മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക. ഒറ്റദിവസമാണ് നിയമസഭ ചേരുന്നത്.

എന്നാല്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയാണ് നിയമസഭ ചേരേണ്ടതെന്നും അത് നടന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ എതിര്‍വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോള്‍ അസാധാരണമായ പ്രമേയത്തിന് അനുമതി നല്‍കണം. സഭ കൂടുന്നതിന് 15 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന് മാത്രമായി എങ്ങനെയാണ് മുന്‍കൂര്‍ നോട്ടിസ് ബാധകമാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

നേരത്തെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. മുന്‍കൂറായി നോട്ടിസ് നല്‍കിയാലേ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ. ഇത് അംഗീകരിക്കാന്‍ ആകില്ല. തനിക്ക് എതിരെയുള്ള നോട്ടീസ് ആയതുകൊണ്ട് പരിഗണിക്കാതിരിക്കില്ലെന്നും എന്നാല്‍ സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest