Kerala
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും

കോട്ടയം | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും. പാര്‍ട്ടി യോഗത്തിന് ശേഷം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് തീരുമാനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും. പാര്‍ട്ടിയുടെ നിയമസഭയിലെ നിലപാട് സംബന്ധിച്ച് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇപ്പോള്‍ ഒരു മുന്നണിയോടും ചേരേണ്ടെന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
---- facebook comment plugin here -----