National
തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വീണ്ടും അടച്ചിടണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ| തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വീണ്ടും അടച്ചിടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് പ്ലാന്റ് അടച്ചിടാന്‍ കോടതി ഉത്തരവിട്ടത്.
വേദാന്തയുടെ കോപ്പര്‍ പ്ലാന്റ് 2018 ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. വേദാന്തയുടെ അപേക്ഷ തള്ളിയ കോടതി സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് അടച്ചിടണമെന്ന് ഉത്തരവിടുകയും ചെയ്തു.
---- facebook comment plugin here -----