Connect with us

International

ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റ്; മിഷേല്‍ ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്ന് മിഷേല്‍ കുറ്റപ്പെടുത്തി. മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാള്‍- മിഷേല്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മിഷേല്‍.

രാജ്യത്തിന്റെ പൊതുനന്മക്കായി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.

 

 

Latest