Connect with us

National

മൂന്ന് പേരെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനേയും അതേ രൂപത്തില്‍ കൊന്ന് പ്രദര്‍ശിപ്പിച്ചു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാടിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതിക്ക് അതേ രൂപത്തില്‍ തിരിച്ചടി നല്‍കി ഗുണ്ടാസംഘം. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് മാധവന്‍ എന്ന ഗുണ്ടാനേതാവ് ക്രൂരമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്. കോളജ് വിദ്യാര്‍ഥിയടക്കം ഒരു വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല നടത്തിയവര്‍ ഇവരുടെ ശിരസ് അറുത്ത് ന്യൂ ഗിമഡി പൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ മാധ്യവന്‍ എന്ന ഗുണ്ടാനേതാവ് കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം സ്വന്തം ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഇന്നലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍ മാധവന്റെ തലയറുത്ത ശരീരം കണ്ടെത്തുകയായിരുന്നു. മൂന്ന് പേരുടെ തല പ്രദര്‍ശിപ്പിച്ച റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഇയാളുടെ തല പിന്നീട് കണ്ടെത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊല്‌ലപ്പെട്ട മാധവന്റെ പേരില്‍ നിലവില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി 12 കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest