Kerala
സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കള്ളക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിഗണിക്കുന്നത്. എന്നാല്‍ ഇതിലൊന്നും തനിക്ക് ബന്ധമില്ലെന്നാണ് സ്വപ്‌നയുടെ നിലപാട്. ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച കമ്മീഷന്‍ തുകയാണെന്നും കമ്മീഷന്‍ നിയമവിരുദ്ധ നടപടിയല്ലെന്നുമായിരിക്കും സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിക്കുക.
---- facebook comment plugin here -----