Connect with us

National

മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 228 മരണം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 228 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 11,391 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 6,04,358 പേര്‍ക്കാണ് .1,55,268 പേര്‍ ചികിത്സയിലാണ് 4,28,514 പേര്‍ രോഗമുക്തി നേടി. 20,265 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കര്‍ണാടകയില്‍ 6317 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 7071 പേര്‍ രോഗമുക്തി നേടി. 115 പേരാണ് 24 മണിക്കൂറിനിടെ കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,33,283 ആണ്. ഇതില്‍ 80,643 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,48,562 പേര്‍ രോഗമുക്തി നേടി. 4,062 പേര്‍ ഇതുവരെ മരിച്ചു.

തമിഴ്നാട്ടില്‍ ഇന്ന് പുതിയതായി 5890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,937 പേര്‍ രോഗമുക്തി നേടി. 54,122 പേരാണ് ചികിത്സയിലുള്ളത്. 5,886 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ 6,780 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 7,866 പേര്‍ രോഗമുക്തി നേടി. 82 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

Latest