Connect with us

Techno

സാംസംഗ് ഗ്യാലക്‌സി വാച്ചും ബഡ്‌സ് ലൈവും ഇന്ത്യയില്‍ ഇറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗ് ഗ്യാലക്‌സി വാച്ച് 3, ഗ്യാലക്‌സി ബഡ്‌സ് ലൈവ് ടി ഡബ്ല്യു എസ് ഇയര്‍ ബഡ്‌സ് എന്നിവ ഇന്ത്യയില്‍ ഇറക്കി. ഒറിജിനല്‍ ഗ്യാലക്‌സി വാച്ചിന് ശേഷം ഏറെ കാത്തിരുന്ന ഉത്പന്നമാണ് ഗ്യാലക്‌സി വാച്ച് 3. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തതയോടെയാണ് ബഡ്‌സ് ലൈവ് എത്തുന്നത്.

വൈഫൈ, 4ജി എന്നിവക്ക് പുറമെ രണ്ട് വലുപ്പത്തിലും ഗ്യാലക്‌സി വാച്ച് 3 ലഭ്യമാണ്. 41 എം എമ്മിലുള്ള വാച്ച് മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. വൈഫൈ മോഡലിന് 29,990 രൂപയും 4ജി മോഡലിന് 34490 രൂപയുമാണ് വില.

45 എം എം ഉള്ള വാച്ച് മിസ്റ്റിക് സില്‍വറിലും മിസ്റ്റിക് ബ്ലാക്കിലുമാണ് ലഭ്യമാകുക. വൈഫൈ മോഡലിന് 32990 രൂപയും 4ജിക്ക് 38990 രൂപയുമാണ് വില. ആഗസ്റ്റ് 27 മുതല്‍ വില്‍പ്പനക്കെത്തും. ഗ്യാലക്‌സി ബഡ്‌സ് ലൈവിന് 14990 രൂപയാണ് വില.

---- facebook comment plugin here -----

Latest