National
പാർലിമെന്റ് അനുബന്ധ കെട്ടിടത്തിൽ തീപ്പിടിത്തം

ന്യൂഡൽഹി| പാർലിമെന്ർറിന്ർറെ അനുബന്ധ കെട്ടിടത്തിലെ ആറാം നിലയിൽ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം. തീ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഏഴ് ഫയർഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തി. തീ പടർന്ന് ഏതാനും മണിക്കൂറുകൾക്കകം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ഡൽഹി ഫയർ സർവീസ് അധികൃതർ പറഞ്ഞു.
---- facebook comment plugin here -----