International
മാര്‍ക്വേസിന്റെ ഭാര്യ മെര്‍സിഡെസ് ബര്‍ച്ച നിര്യാതയായി

മെക്‌സിക്കോ സിറ്റി | ലോകപ്രശസ്ത സാഹിത്യകാരനും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഗബ്രിയേല്‍ ഗാര്‍ഷ്വ മാര്‍ക്വേസിന്റെ ഭാര്യ മെര്‍സിഡെസ് ബര്‍ച്ച നിര്യാതയായി. 87 വയസ്സായിരുന്നു. മെക്‌സിക്കോ സിറ്റിയിലാണ് അന്ത്യമുണ്ടായത്. 1958ലാണ് മെര്‍സിഡെസിനെ മാര്‍ക്വേസ് വിവാഹം ചെയ്തത്. 1961ല്‍ കൊളംബിയക്കാരായ ദമ്പതികള്‍ മെക്‌സിക്കോയിലേക്ക് താമസം മാറി. 2014ല്‍ മാര്‍ക്വേസ് നിര്യാതനായി.
“ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്” (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മാര്‍ക്വേസിന്റെ മാസ്റ്റര്‍പീസ് നോവലാണ്. 1982ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്.
---- facebook comment plugin here -----