Connect with us

Covid19

'ആത്മനിര്‍ഭര്‍' എന്തെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ റഷ്യയില്‍ നിന്ന് പഠിക്കണം- ശിവസേന

Published

|

Last Updated

 മുംബൈ | റഷ്യയുടെ കൊവിഡ് വാക്‌സിനെക്കുറിച്ച് പ്രശംസിച്ചും കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തിയും ശിവസേന രംഗത്ത്. സ്വാശ്രയത്വം എന്നതിന്റെ ആദ്യ പാഠം റഷ്യ ലോകത്തിന് നല്‍കി. നമ്മള്‍ ആത്മനിര്‍ഭറിനെക്കുറിച്ച് പ്രസംഗിക്കുക മാത്രമാണ്. എന്നാല്‍ എന്താണ് യഥാര്‍ഥ ആത്മനിര്‍ഭര്‍ എന്ന് റഷ്യയില്‍ നിന്ന് കണ്ട് പഠിക്കണം- ശിവസേന എം പി സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

കൊവിഡിന് റഷ്യ വാക്‌സീന്‍ കണ്ടെത്തിയപ്പോള്‍ ലോകമെമ്പാടും അതിനെതിരെ പ്രചാരണമുണ്ടായി. എന്നാല്‍ പുടിന്‍ സ്വന്തം മകളില്‍തന്നെ ആദ്യ ഡോസ് കുത്തിവച്ചാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസ്യത കാത്തത്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ മാതൃക പിന്തുടരാതെ അമേരിക്കയെ പ്രണയിച്ച് നടക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസുമായി അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങിനിടെ വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ക്വാറന്റീനില്‍ പോയിരുന്നോയെന്നും റാവുത്ത് ചോദിച്ചു. മോദി സര്‍ക്കാറിലെ പല മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും കൊവിഡ് പോസിറ്റിവ് ആണ്.
കൊവിഡ് മൂലം രാജ്യ തലസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ യോഗങ്ങളോ ഇല്ല.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കം പോലും അവിടെ ഉണ്ടായിരുന്നില്ല. മുംബൈയിലെന്നപോലെ ഡല്‍ഹിയിലും വൈറസ് വ്യാപനം ഉണ്ടാകും. സ്ഥിതി അതീവ ഗുരുതരമാണെന്നും സഞ്ജയ് റാവത്ത് ലേഖനത്തില്‍ പറഞ്ഞു.

 

Latest