Connect with us

Kerala

ലോക്ക്ഡൗണ്‍ ലംഘനം: 2298 പേര്‍ക്കെതിരെ കേസ്; 350 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 2298 പേര്‍ക്കെതിരെ കേസെടുത്തു. 1595 പേരാണ് ഇന്ന് അറസ്റ്റിലായത്. 350 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 8531 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 34, 21, 9
തിരുവനന്തപുരം റൂറല്‍ – 726, 540, 36
കൊല്ലം സിറ്റി – 316, 171, 113
കൊല്ലം റൂറല്‍ – 421, 7, 3
പത്തനംതിട്ട – 31, 24, 1
ആലപ്പുഴ- 100, 55, 15
കോട്ടയം – 24, 24, 1
ഇടുക്കി – 23, 3, 3
എറണാകുളം സിറ്റി – 22, 12, 4
എറണാകുളം റൂറല്‍ – 36, 4, 2
തൃശൂര്‍ സിറ്റി – 52, 71, 18
തൃശൂര്‍ റൂറല്‍ – 25, 25, 7
പാലക്കാട് – 85, 165, 3
മലപ്പുറം – 259, 313, 82
കോഴിക്കോട് സിറ്റി – 66, 67, 39
കോഴിക്കോട് റൂറല്‍ – 10, 11, 2
വയനാട് – 22, 0, 8
കണ്ണൂര്‍ – 10, 23, 1
കാസര്‍കോട് – 36, 59, 3