Connect with us

National

ജമ്മുകശ്മീരില്‍ രണ്ട് കർഷകരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചു

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരില്‍ രണ്ട് ആട്ടിടയന്‍മാരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചു. ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മഹമ്മദ് അസ്ഗര്‍ ഇദ്ദേഹത്തിന്റെ ബന്ധു ജാവിദ് അഹമ്മദ് (25) എന്നിവരെ 20 ഓളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം, ഇത് മുന്‍കൂട്ടി ആസുത്രണം ചെയ്ത ആക്രമണമാണെന്ന് അസഗറിന്റെ ബന്ധു നാസിര്‍ അഹമ്മദ് പറഞ്ഞു. പ്രദേശത്തിലെ ഹിന്ദുക്കള്‍ മുസ്ലീംകള്‍ക്കെതിരേ തിരിയുകയായിരുന്നുവെന്നും അത് സാമൂദായിക അക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.


ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിയിടത്തില്‍ കടന്ന പശു വിള നശിപ്പിക്കുന്നത് ശ്രദ്ദയില്‍പ്പെട്ട അസ്ഗറിന്റെ മകന്‍ പശുവിനെ ഓടിച്ചുവിട്ടു. എന്നാല്‍ പശുവിന് പരുക്ക് പറ്റി എന്നാരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് ചേര്‍ത്തപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇരുവരെയും ക്രൂരമായി മര്‍ദിച്ചത്.

Latest