Connect with us

Gulf

സഊദിയില്‍ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Published

|

Last Updated

ദമാം | ഇന്ത്യയുടെ എഴുപത്തി നാലാം സ്വന്തന്ത്ര്യ ദിനം സഊദിയില്‍ ആഘോഷിച്ചു. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മറ്റ് ചടങ്ങുകള്‍ എല്ലാം ഒഴിവാക്കിയായിരുന്നു ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷം.

സഊദിയില്‍ റിയാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശം അദ്ദേഹം സദസിനു കൈമാറി. എംബസിയിലേക്ക്
എംബസി ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുത്ത അംഗങ്ങള്‍ക്കും മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ വൈ സാബിര്‍ ദേശീയ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സ്വന്തന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു.